സന്‍ആ: ഏദന്‍ ഗവര്‍ണര്‍ മേജര്‍ ജനറല്‍ ജാഫര്‍ മുഹമ്മദ് സഅദ് കാര്‍ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അദ്ദേഹത്തിന്‍െറ അഞ്ച് അംഗരക്ഷകര്‍ക്ക് പരിക്കേറ്റു.
അല്‍ഖാ ഇദയുടെ ശക്തികേന്ദ്രമായ ഏദനിലെ തവാഹി ജില്ലയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ അംഗരക്ഷകരോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സ്ഫോടനം.അടുത്തിടെ അല്‍ഖാ ഇദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങള്‍ക്കുനേരെ സഅദ് കര്‍ശന നടപടിയെടുത്തിരുന്നു. ആര്‍മി ജനറലായിരുന്ന സഅദിനെ ഒക്ടോബറിലാണ് ഗവര്‍ണറായി നിയമിച്ചത്. പ്രസിഡന്‍റ് അബ്ദ് റബ്ബു മന്‍സൂര്‍ ഖാലിദ് ബഹാഹ് ഹാദിയുടെ അടുത്ത അനുയായിയാണ് സഅദ്.
ഈജിപ്തിലും ബ്രിട്ടനിലും പ്രവാസജീവിതം നയിച്ചിരുന്ന അദ്ദേഹം ഹാദിയുടെ അഭ്യര്‍ഥനപ്രകാരം തിരിച്ചത്തെുകയായിരുന്നു. സൗദി അറേബ്യയില്‍ രാഷ്ട്രീയ അഭയംതേടിയ ഹാദി അടുത്തിടെ യമനില്‍ തിരിച്ചത്തെിയിരുന്നു. യമനില്‍ ഇറാന്‍ പിന്തുണക്കുന്ന ഹൂതിവിമതര്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ സൗദിയുടെ പിന്തുണയില്‍ യമന്‍സൈന്യം പോരാട്ടം തുടരുകയാണ്. ഹൂതി വിമതരില്‍നിന്ന് സന്‍ആ തിരിച്ചുപിടിക്കാനാണ് പോരാട്ടം. രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി മന്‍സൂര്‍ ഹാദിയുമായി യു.എന്‍ അംബാസഡര്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ആക്രമണം. ശനിയാഴ്ച ഏദനില്‍ മാസ്ക് ധരിച്ചത്തെിയ തോക്കുധാരി സൈനികമേധാവി കേണല്‍ അഖീലു ഖോറിനെ വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. അല്‍വാനില്‍ നടന്ന ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.