സാക്ഷികളെ സ്വാധീനിക്കല്‍: പ്രതികള്‍ റിമാന്‍ഡില്‍

കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തടിയന്‍റവിട നസീറിനെ കോടതിയില്‍ ഹാജരാക്കിയില്ല. ബംഗളൂരു കേസിന്‍െറ വിചാരണ നടപടി നടക്കുന്നതിനാല്‍ ഉടന്‍ ഹാജരാക്കാന്‍ കഴിയില്ളെന്ന് ബംഗളൂരു ജയില്‍ അധികൃതര്‍ പറഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഒന്നാം പ്രതിയാണ് നസീര്‍.
നസീറിനെ ചോദ്യംചെയ്യലിന് വിട്ടുകിട്ടാനായി പൊലീസിന്‍െറ ആവശ്യപ്രകാരം കോടതി വെള്ളിയാഴ്ച ഹാജരാക്കാന്‍ നിര്‍ദേശിച്ച് പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, രണ്ടും മൂന്നും പ്രതികളായ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷഹനാസ് എന്ന അബ്ദുല്ല, കണ്ണൂര്‍ സിറ്റി സ്വദേശി തസ്ലിം എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനത്തെുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിജു ഷെയ്ഖ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ബംഗളൂരു ജയിലില്‍ കഴിഞ്ഞ നസീറുമായി ഷഹനാസ് അവിടെയത്തെി ഗൂഢാലോചന നടത്തിയതായാണ് പൊലീസിന്‍െറ കണ്ടത്തെല്‍. ഷഹനാസും തസ്ലിമും നേരത്തേ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.