പാസ്​പോർട്ട്: അഞ്ചു വർഷം കഴിഞ്ഞാൽ ജനനത്തീയതി തിരുത്താനാകില്ല

തിരുവനന്തപുരം: പാസ്പോർട്ടിലെ ജനനത്തീയതി തിരുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പാസ്പോർട്ടിലെ ജനനത്തീയതി തെറ്റാണെങ്കിൽ അത് തിരുത്താൻ പാസ്പോർട്ട് അനുവദിച്ച് അഞ്ചുവർഷത്തിനുള്ളിലാണെങ്കിൽ ജനന–മരണ രജിസ്ട്രാർ നൽകുന്ന സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിച്ചാൽ അത് പരിഗണിക്കും. തെറ്റായ വിവരം നൽകി ആദ്യം പാസ്പോർട്ട് എടുത്തതിനുള്ള പിഴയും ഈടാക്കും. കൂടുതൽ വിവരങ്ങൾ www.passportindia.gov.in  എന്ന പോർട്ടലിൽ ലഭ്യമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.