മഹാന്മാരുടെ സംഭാവനയും പ്രാധാന്യവും വരുംതലമുറക്ക് പകരണം -എം.ടി

തിരൂര്‍: മലയാള ഭാഷയുടെ ആചാര്യന്‍, ഋഷിതുല്യനായ കവി, തത്വചിന്തയുടെ വ്യാഖ്യാതാവ് എന്നിങ്ങനെ വ്യത്യസ്ത മാനങ്ങളില്‍ എഴുത്തച്ഛനെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍. മലയാള സര്‍വകലാശാലയില്‍ എഴുത്തച്ഛന്‍ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാന്മാരുടെ സംഭാവനയും പ്രാധാന്യവും വരുംതലമുറക്ക് പകരണം. ദേശത്തെ, കാലത്തെ, ഭാഷ രൂപപ്പെട്ടതിനെപ്പറ്റിയൊക്കെ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.