മഞ്ചേരി: പൂക്കോട്ടുംപാടം പാറക്കപ്പാടത്ത് പെരിഞ്ചൂല്‍ പനോലന്‍ സഫറുല്ല എന്ന കുഞ്ഞിമോനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. പൂക്കോട്ടുംപാടം പാറക്കപ്പാടത്ത് മുണ്ടശേരി ഷറഫുദ്ദീനെയാണ് (ഷാജി -35) മഞ്ചേരി ജില്ലാ അഡീഷനല്‍ രണ്ടാം സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും പിഴയടച്ചില്ളെങ്കില്‍ ആറുമാസം അധിക തടവുമാണ് ശിക്ഷ.
പേരമകളുടെ വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുണ്ടശേരി മുഹമ്മദ് എന്ന നാണ്യാപ്പ, മകന്‍ ഷറഫുദ്ദീന്‍ എന്ന ഷാജി, മകള്‍ മുനീറ എന്ന ഇമ്മുട്ടി എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്. മുഹമ്മദ് വിചാരണ തുടങ്ങുന്നതിന് മുമ്പ് മരിച്ചു. മുനീറയെ കുറ്റക്കാരിയല്ളെന്ന് കണ്ടത്തെി കോടതി വെറുതെവിട്ടു.
മുഹമ്മദ് എന്ന നാണ്യാപ്പയുടെ പേരമകളുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. എന്നാല്‍, ആ ബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് കുഞ്ഞിമോനുമായുള്ള വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2006 നവംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ അഡീഷനല്‍ ഗവ. പ്ളീഡര്‍ അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.