തൃശൂര്‍: കുടവയറിളക്കിയും അരമണി കിലുക്കിയും നീങ്ങിയ വരയന്‍ പുലികള്‍ക്കും പുള്ളിപ്പുലികള്‍ക്കുമിടയില്‍ കുറെ കുട്ടിപ്പുലികള്‍. മടകള്‍ വിട്ട് പുലികള്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലേക്കിറങ്ങിയപ്പോള്‍ വീഥിക്കിരുവശത്തും തൃശൂരിന്‍െറ രണ്ടാംപൂരം കാണാന്‍ എത്തിയവരെക്കൊണ്ട് നിറഞ്ഞു. രാത്രിയിലേക്ക് നീണ്ട പുലിത്തുള്ളലിന് ആവേശമേറ്റാന്‍ അഴകുള്ള നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയുണ്ടായിരുന്നു. പുലിക്കൊട്ടിനൊത്ത് പിഴക്കാത്ത ചുവടുവെപ്പ് കാഴ്ചക്കാരിലും താളബോധം ഉണര്‍ത്തുന്നതായിരുന്നു.
തൃശൂരിന്‍െറ ഓണാഘോഷം ആവേശത്തിന്‍െറ കൊടുമുടി കയറുന്ന പുലിക്കളി കാണാന്‍ ആയിരങ്ങളാണ് നഗരത്തില്‍ എത്തിയത്. ഉച്ചവരെ ദേശങ്ങളിലെ മടകളില്‍ ഒരുക്കത്തിലായിരുന്ന പുലികള്‍ ഉച്ചക്ക് രണ്ടോടെയാണ് നഗരത്തിലേക്കിറങ്ങിയത്. സമയക്രമമനുസരിച്ച് ഓരോ ടീമും നഗരത്തിലേക്ക് താളം ചവിട്ടിയത്തെി. മടകളില്‍നിന്ന് നഗരത്തിലേക്ക് അടുക്കുന്തോറും പുലികളുടെ ആവേശം ഏറിവന്നു. ഓരോ ടീമുകള്‍ക്കും സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാനും നടുവിലാലില്‍ ചെലവഴിക്കാനും ഇതാദ്യമായി സമയക്രമം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും റൗണ്ടിലേക്ക് പ്രവേശിക്കുന്നതൊഴികെയുള്ളതെല്ലാം നിശ്ചിത സമയം തെറ്റിച്ചു. രാവേറിയപ്പോള്‍ നിറങ്ങളുടെ വെള്ളിവെളിച്ചത്തില്‍ പുലികള്‍ക്ക് ഏഴഴക്. അമ്പത്തിയൊന്ന് വീതം പുലികളും രണ്ട് നിശ്ചല ദൃശ്യങ്ങളും ഒരു പുലി വണ്ടിയുമാണ് ടീമുകള്‍ക്ക് അനുവദിച്ചിരുന്നത്. കോട്ടപ്പുറം സെന്‍ററാണ് റൗണ്ടിലേക്ക് ആദ്യം പ്രവേശിച്ചത്. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് പുലികള്‍ ചിട്ടയോടെ ചുവടുവെച്ചു. ഇത്തവണ പുലി മെയ്യെഴുത്തിനും മേളപ്രമാണിക്കും അച്ചടക്കത്തിനുമുള്‍പ്പെടെ സമ്മാനമുള്ളതിനാല്‍ ഓരോ ടീമും പ്രകടനം ഒന്നിനൊന്ന് മികച്ചതാക്കാന്‍ മത്സരിച്ചു.
കോട്ടപ്പുറം സെന്‍ററിന് പിന്നാലെ പടിഞ്ഞാറെക്കോട്ടയും പിറകെ കോട്ടപ്പുറം ദേശവുമത്തെി. ഇവരുടെ നിശ്ചലദൃശ്യമടങ്ങിയ വാഹനം കടന്നുപോകാന്‍ സമയമെടുത്തപ്പോള്‍ പൂത്തോള്‍ ദേശം അല്‍പം കാത്ത് നില്‍ക്കേണ്ടി വന്നു. പിറകെ മൈലിപ്പാടവും ചേറൂരും പൂങ്കുന്നവും നായ്ക്കനാലുമത്തെി. മികച്ച പുലിക്കളി ടീമുകളെ കണ്ടത്തൊന്‍ നടുവിലാലിലും പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്തും നെഹ്റു പാര്‍ക്ക് ഗേറ്റിന്‍െറ മുന്നിലും വിധികര്‍ത്താക്കള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച നഗരം പുലര്‍ന്നതു തന്നെ പുലിയാവേശത്തിലേക്കായിരുന്നു. ഉച്ചകഴിഞ്ഞതോടെ മടകളിലായിരുന്ന പല വര്‍ണപ്പുലികളുടെ വരവായി. സംഘത്തില്‍ കുട്ടിപ്പുലികളും വന്‍പുലികളും നിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.