തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ അഴിഞ്ഞാട്ടം വീണ്ടും. കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, എം.സി. അനൂപ്, കെ.കെ. മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്ന് സഹതടവുകാരന്‍ മട്ടാഞ്ചേരി സ്വദേശി സാദിഖിനെ മര്‍ദിച്ച് അവശനാക്കി. കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സാദിഖും കൊടി സുനിയും തമ്മിലെ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. മുഖത്തും ദേഹത്തും കണ്ണിനും സാരമായി പരിക്കേറ്റ സാദിഖിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയിലിലെ ‘ഡി’ ബ്ളോക്കിലാണ് കൊടി സുനി അടക്കം ടി.പി കേസ് പ്രതികളും മറ്റ് ആറുപേരും കഴിയുന്നത്. മുമ്പ് സാദിഖിനെ സുനി മര്‍ദിച്ചിരുന്നു. ഇതിനെതിരെ പരാതി നല്‍കുമെന്ന് സാദിഖ് പറഞ്ഞിരുന്നത്രേ. തിങ്കളാഴ്ച ഇക്കാര്യം പറഞ്ഞ് സുനിയും സാദിഖും തര്‍ക്കമായി. പരാതി നല്‍കുമെന്ന് സാദിഖ് ആവര്‍ത്തിച്ചപ്പോള്‍ സുനി മര്‍ദിക്കുകയായിരുന്നു. വിയ്യൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂര്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ചത് വിവാദമായതിനത്തെുടര്‍ന്ന് 2014 ജനുവരി 30നാണ് ടി.പി വധക്കേസ് പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എം.സി. അനൂപ്, ടി.കെ. രജീഷ്, ഷാഫി, അണ്ണന്‍ സിജിത്, കെ. ഷിനോജ്, ട്രൗസര്‍ മനോജ്, വായപ്പടച്ചി റഫീഖ് എന്നിവരെ വിയ്യൂരിലേക്ക് മാറ്റിയത്. ആദ്യദിവസം തന്നെ ഇവരെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് ഇവര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും കണ്ണൂര്‍ ജയിലില്‍ ഹാജരാക്കി തിരികെ കൊണ്ടുവരുമ്പോള്‍ അകമ്പടി പൊലീസിന്‍െറ ഒത്താശയോടെ മദ്യം വാങ്ങിയതും വിവാദമായി. സംഘം ജയിലില്‍ ഉപയോഗിച്ച സിം കാര്‍ഡ് ഒഡീഷ സ്വദേശിയുടേതാണെന്ന് കണ്ടത്തെിയെങ്കിലും സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നമ്പറുകളിലേക്ക് വിളിച്ചതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല.
ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന്‍െറ പേരില്‍ അണ്ണന്‍ സിജിത്ത്, ട്രൗസര്‍ മനോജ്, വായപ്പടച്ചി റഫീഖ് എന്നിവരെ വിയ്യൂരില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. തടവുകാര്‍ ഫോണ്‍ ഉപയോഗിച്ചത് വീഴ്ചയാണെന്ന് കണ്ടെ ത്തി വിയ്യൂര്‍, കണ്ണൂര്‍ ജയില്‍ സൂപ്രണ്ടുമാരെ പരസ്പരം മാറ്റി നിയമിച്ചു. പ്രതികള്‍ക്ക് ആദ്യ ദിവസം ജയില്‍ ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമീഷന് വേണ്ടി ഐ.ജി എസ്. ശ്രീജിത്ത് അന്വേഷണം നടത്തിയിരുന്നു. മര്‍ദനമേറ്റതിന് തെളിവില്ളെന്നായിരുന്നു റിപ്പോര്‍ട്ട്. മറ്റു പ്രതികളായ ടി.കെ. രജീഷ്, കിര്‍മാണി മനോജ്, സിജിത്, കെ. ഷിനോജ് എന്നിവര്‍ വിയ്യൂര്‍ ജയിലിലെ ‘സി’ ബ്ളോക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.