മലപ്പുറം: കുടുംബകങ്ങളില്‍ നിന്ന് പൊതുരംഗത്തേക്കിറങ്ങിയവര്‍ ട്രാക്കിലും ഫീല്‍ഡിലും സ്റ്റേജിലും അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചപ്പോള്‍ ജന്മനാടായ മലപ്പുറത്ത് കുടുംബശ്രീയുടെ 17ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. സംസ്ഥാനത്തിന്‍െറ മുഴുവന്‍ ജില്ലകളില്‍ നിന്നുമത്തെിയ നൂറുകണക്കിന് വനിതകള്‍ വിവിധ വേദികളെ സമ്പന്നമാക്കിയപ്പോള്‍ അത് സ്ത്രീശക്തിയുടെ മറ്റൊരു നേര്‍ചിത്രമായി. ഇതാദ്യമായാണ് സംസ്ഥാന തലത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ കലാ, കായിക മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. സ്റ്റേജിന കലാ മത്സരങ്ങള്‍ ടൗണ്‍ഹാളിലെ നാല് വേദികളില്‍ അരങ്ങേറി. സ്റ്റേജിതര മത്സരങ്ങള്‍ ജില്ലാ മിഷന്‍ ഓഫിസിലായിരുന്നു. തീമാറ്റിക് മത്സരങ്ങള്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലും കായികമേള കൂട്ടിലങ്ങാടി പൊലീസ് മൈതാനത്തും നടന്നു.
കായികമേള സീനിയര്‍ വിഭാഗത്തില്‍ മലപ്പുറവും ജൂനിയറില്‍ കാസര്‍കോടും ജേതാക്കളായി. കലാ മത്സരങ്ങള്‍ ടൗണ്‍ഹാളില്‍ നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി മൈതാനത്ത് കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച്പാസ്റ്റില്‍ എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡന്‍റ് കുരികേശ് മാത്യു സല്യൂട്ട് സ്വീകരിച്ചു. 17 കുടുംബശ്രീ വനിതകള്‍ ചേര്‍ന്ന് നയിച്ച ദീപശിഖാ പ്രയാണത്തോടെയാണ് (പ്രഭാതഭേരി) 17ാം വാര്‍ഷികാഘോഷം തുടങ്ങിയത്. കുന്നുമ്മലില്‍ നിന്നാരംഭിച്ച പ്രഭാതഭേരി എം.എസ്.പി. എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ പി. ഉബൈദുല്ല എം.എല്‍.എ പതാക ഉയര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.