കോഴിക്കോട്: തീരദേശമേഖലയിലെ സുരക്ഷ മുന്‍നിര്‍ത്തി ഇന്‍ബോര്‍ഡ് എന്‍ജിനുകളുള്ള മത്സ്യബന്ധനവള്ളങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് മന്ത്രി കെ. ബാബു. കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ ബങ്കിന്‍െറ പ്രവര്‍ത്തനോദ്ഘാടനം നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം.
അനിയന്ത്രിതമായി ഇന്‍ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങള്‍ കൂടുന്നത് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൊച്ചിയിലെ അപകടത്തെ തുടര്‍ന്ന് വള്ളത്തിന്‍െറ വലുപ്പം, വല, എന്‍ജിന്‍ തുടങ്ങിയ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്തേണ്ട സാഹചര്യമാണ്. ബോട്ടിന്‍െറ കാലപ്പഴക്കവും സുരക്ഷയെ ബാധിക്കുന്നുണ്ട്. അതേസമയം, ഇന്‍ബോര്‍ഡ് എന്‍ജിനുള്ള വള്ളങ്ങള്‍ക്കാണ് ആഴക്കടലില്‍ പോയി മീന്‍പിടിക്കാന്‍ കഴിയുന്നതെന്നും അതിനാല്‍, ഏതുതരം നിയന്ത്രണം വേണമെന്നതില്‍ കൂട്ടായ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.