തിരുവനന്തപുരം: കൊച്ചി സിറ്റി പൊലീസ് കമീഷണറായി എം.പി. ദിനേശിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡി.ഐ.ജി കെ.ജി. ജെയിംസ് വിരമിക്കുന്ന ഒഴിവിലേക്ക്, ഉന്നത ഉദ്യോഗസ്ഥരുടെ കൂടി അഭിപ്രായം മാനിച്ചാണ് ദിനേശിനെ നിയമിക്കുന്നത്. ഇക്കൊല്ലം വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ദിനേശ് 2002 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി സതീഷ് ബിനോയെ കോട്ടയം എസ്.പി ആയി നിയമിച്ചു. വയനാട് എസ്.പി അജീതാബീഗം പൊലീസ് ട്രെയ്നിങ് കോളജ് പ്രിന്‍സിപ്പലാകും. കെപ അസിസ്റ്റന്‍റ് ഡയറക്ടര്‍ എം.കെ. പുഷ്കരന്‍ വയനാട് എസ്.പി ആകും. തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ പാലക്കാട് എസ്.പി ആകും. പാലക്കാട് എസ്.പി മഞ്ചുനാഥ് പൊലീസ് ആസ്ഥാനം എ.ഐ.ജി ആകും. ഗവര്‍ണറുടെ എ.ഡി.സി കെ. കാര്‍ത്തികിനെ തൃശൂര്‍ റൂറല്‍ എസ്.പി ആയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.