കോഴിക്കോട്: അനാവശ്യവിഷയങ്ങളില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തലയിടേണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി. സര്‍ക്കാര്‍നയങ്ങളില്‍ അഭിപ്രായം പറയേണ്ടത് ഗുമസ്തന്മാരല്ളെന്നും അദ്ദേഹം പ്രസ്താവനയില്‍ പരിഹസിച്ചു.
നിരുത്തരവാദപരമായ പ്രസ്താവനകളുമായി നിരന്തരം രംഗപ്രവേശം നടത്തുകയാണ് ഇദ്ദേഹം. സര്‍ക്കാറിന്‍െറ നയപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ആരാണ് ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അറബിക് സര്‍വകലാശാലയെ എതിര്‍ക്കാന്‍ സംസ്കൃത സര്‍വകലാശാല ഒട്ടും ഗുണം ചെയ്തില്ളെന്ന ചീഫ് സെക്രട്ടറിയുടെ വാദം എന്തിന്‍െറ അടിസ്ഥാനത്തിലാണ്. വേദഭാഷയായ സംസ്കൃതത്തിന് ഇന്ത്യയില്‍ അല്ലാതെ എവിടെയാണ് സര്‍വകലാശാല ഉണ്ടാക്കുക. അറബിക് കേവലം ഒരു വൈദേശിക ഭാഷയായി കാണുന്ന ചീഫ് സെക്രട്ടറിക്ക് ആ ഭാഷയും നമ്മുടെ ചരിത്രാതീത കാലവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒന്നുമറിയില്ല. ചീഫ് സെക്രട്ടറിയെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഭരിക്കുന്നവര്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.