ആലപ്പുഴ: ശ്രീനാരായണ ഗുരു ഈഴവരുടെ ഗുരു തന്നെയാണെന്നും അതില്‍ വി.എസിന് അങ്കലാപ്പ് വേണ്ടെന്നും വെള്ളാപ്പള്ളിയുടെ മറുപടി.
ഗുരുവിനെ ഈഴവഗുരുവായി തരംതാഴ്ത്താനും സ്വകാര്യ സ്വത്താക്കാനുമുളള ശ്രമം ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിന് അനുസരിച്ച് മാറിയില്ളെങ്കില്‍ കാലിന് അടിയിലെ മണ്ണ് ഒലിച്ചു പോകും. അച്യുതാനന്ദന്‍ ജാതി നോക്കിയാണ് കല്യാണം കഴിച്ചത്. മക്കളെയും
ജാതി നോക്കിയാണ് വിവാഹം കഴിപ്പിച്ചുവിട്ടത്. ശിവഗിരി തീര്‍ത്ഥാടനത്തിന് പോകുന്നത് ക്രിസ്ത്യാനിയല്ല, ഈഴവനാണ്. അവരാണ് ഗുരുവിനെ ബഹുമാനിക്കുന്നത്. ഈഴവന്‍്റെ ഗുരുവാണ് ശ്രീനാരായണ ഗുരു -വെള്ളാപ്പള്ളി തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.