കാസര്‍കോട്: കോടോംബേളൂര്‍ സ്വദേശി നാരായണന്‍്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കാലിച്ചാനടുക്കം കായക്കുന്ന് പുഷ്പന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്ന് മണിയോടെയാണ് കാസര്‍കോട് ജില്ലയിലെ കായക്കുന്നില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകനായ സി. നാരായണന്‍ (45) കുത്തേറ്റ് മരിച്ചത്. ബൈക്കിലത്തെിയ മൂന്നംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ നാരായണന്‍ മരിച്ചു. ആക്രമണത്തില്‍ നാരായണന്‍െറ സഹോജരന്‍ സി. അരവിന്ദന് ഗുരുതരമായി പരിക്കേറ്റിരുന്നു. അരവിന്ദനെ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.