തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍.എസ്.എസ്- യു.ഡി.എഫ് ധാരണയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍.എസ്.എസിന് പ്രത്യേക പദ്ധതിയുണ്ട്. കാസര്‍കോട് കൊലപാതകം ഈ പദ്ധതിയുടെ ഭാഗമാണ്. ആര്‍.എസ്.എസിനെ വളര്‍ത്തുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അക്രമങ്ങളില്‍ ആര്‍.എസ്.എസിനെ പൊലീസ് സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്നും പിണറായി ചോദിച്ചു.
രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ് ആര്‍.എസ്.എസ്. കേരളത്തില്‍ ആര്‍.എസ്.എസ് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മാണ് ചെറുക്കുന്നത്. അതിനാല്‍തന്നെ സി.പി.എമ്മിനെ ദുര്‍ബ്ബലപ്പെടുത്താനാണ് ആര്‍.എസ്.എസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസും ബി.ജെ.പിയും പരീക്ഷിച്ച് പരാജയപ്പെട്ട കൂട്ടുകെട്ടാണ് വീണ്ടും കൊണ്ടുവരുന്നത്. വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാമണ്ഡലത്തിലും ബി.ജെ.പിക്ക് വിജയമൊരുക്കാനായിരുന്നു അന്ന് നീക്കം നടത്തിയത്. എന്നാല്‍ നാട്ടിലെ പ്രബുദ്ധരായ ജനത അത് തടഞ്ഞു. ജന¤്രദാഹഭരണംനടത്തുന്ന കോണ്‍ഗ്രസ് വീണ്ടും അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി വിജയംനേടാനുള്ളശ്രമമാണ് നടത്തുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.