കോഴിക്കോട്: ആഗസ്റ്റ് മൂന്നിലെ സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ഇല്ലാതാവുകയും ബുധനാഴ്ചത്തെ പുതിയ വിജ്ഞാപനത്തില്‍ പുനര്‍ജനിക്കുകയും ചെയ്ത കോഴിക്കോട് ബ്ളോക് പഞ്ചായത്താവും സംസ്ഥാനത്തെ ഏറ്റവും ചെറുത്. കടലുണ്ടി, ഒളവണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് ഈ ബ്ളോക്കിന് കീഴിലുണ്ടാവുക. കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര, ഒളവണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളാണ് നേരത്തെ ഉള്‍പ്പെട്ടിരുന്നത്. പുന$ക്രമീകരണത്തില്‍ നഗരസഭയാവാതെ ശേഷിച്ച കടലുണ്ടി പഞ്ചായത്ത് ചേളന്നൂര്‍ ബ്ളോക്കിന് കീഴിലാക്കിയിരുന്നു.
പുതിയ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്ത് 30 ബ്ളോക് പഞ്ചായത്തുകളുടെ ഘടനയില്‍ മാറ്റംവരും. കോഴിക്കോട് ജില്ലയില്‍ മേലടി, കൊടുവള്ളി, കുന്ദമംഗലം എന്നിവയാണ് മാറ്റംവരുന്ന മറ്റ് ബ്ളോക് പഞ്ചായത്തുകള്‍. മേലടിയില്‍ തിക്കോടി, തുറയൂര്‍, കീഴരിയൂര്‍, മേപ്പയ്യൂര്‍ എന്നിവയും കൊടുവള്ളിയില്‍ കിഴക്കോത്ത്, തിരുവമ്പാടി, കൂടരഞ്ഞി, മടവൂര്‍, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി,കോടഞ്ചേരി, പുതുപ്പാടി എന്നിവയും കുന്ദമംഗലത്ത് കൊടിയത്തൂര്‍, കാരശ്ശേരി, കുരുവട്ടൂര്‍, മാവൂര്‍, പെരുമണ്ണ, കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍ എന്നിവയുമാണ് ഗ്രാമപഞ്ചായത്തുകള്‍. വടകര, തൂണേരി, കുന്നുമ്മല്‍, തോടന്നൂര്‍, പേരാമ്പ്ര, ബാലുശ്ശേരി, പന്തലായിനി, ചേളന്നൂര്‍ എന്നീ ബ്ളോക് പഞ്ചായത്തുകള്‍ പൂര്‍വസ്ഥിതിയില്‍ തുടരും.
വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ളോക്കുകളുടെ ഘടന മാറും. ബത്തേരിക്ക് കീഴില്‍ അമ്പലവയല്‍, നൂല്‍പുഴ, നെന്മേനി, മീനങ്ങാടി എന്നീ പഞ്ചായത്തുകളും മാനന്തവാടിക്ക് കീഴില്‍ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളുമാണുള്‍പ്പെടുക. നീലേശ്വരം, ഇരിട്ടി, പാനൂര്‍, എടക്കാട്, കണ്ണൂര്‍, ഇരിക്കൂര്‍, താനൂര്‍, തിരൂരങ്ങാടി,കുറ്റിപ്പുറം, കൊണ്ടോട്ടി, മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പട്ടാമ്പി, വടക്കാഞ്ചേരി, പാമ്പാക്കുട, കട്ടപ്പന, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, മുതുകുളം, ഹരിപ്പാട്, പന്തളം, ചിറ്റുമല, കൊട്ടാരക്കര എന്നിവയാണ് വിവിധ ജില്ലകളില്‍ ഘടനമാറ്റമുള്ള മറ്റ് ബ്ളോക് പഞ്ചായത്തുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.