തലക്കടിയേറ്റ യുവതിയുടെ മൃതദേഹം പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍


സിദ്ധാപുരം: തലക്കടിയേറ്റ പരിക്കുകളോടെ യുവതിയുടെ മൃതദേഹം കാവേരി പുഴയില്‍ കണ്ടത്തെി. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധാപുരം ഗുയ്യയിലെ വിനോദയെ (24)യാണ് തലക്ക് ശക്തമായ അടിയേറ്റ പരിക്കുകളോടെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ഇവരുടെ ഭര്‍ത്താവ് ഗുയ്യയിലെ ഗണേശ ഹില്‍ എസ്റ്റേറ്റ് തൊഴിലാളി വിജയന്‍ (35) ആണ് അറസ്റ്റിലായത്.
നിസ്സാര പ്രശ്നത്തിന് വഴക്കിട്ട വിജയന്‍ ഭാര്യയുടെ തലക്കടിക്കുകയായിരുന്നു. തലക്ക് ശക്തമായ അടിയേറ്റ വിനോദ സംഭവസ്ഥത്തുതന്നെ മരിച്ചു. തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ മൃതദേഹം തൊട്ടടുത്ത കാവേരി പുഴയില്‍ വലിച്ചെറിയുകയായിരുന്നു. പിറ്റെ ദിവസം തന്‍െറ ഭാര്യയെ കാണാനില്ളെന്ന് കാണിച്ച് തോട്ടത്തിലെ റൈറ്റര്‍ മുഖേന സിദ്ധാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സംഭവം നടന്ന് മൂന്നാം ദിവസം കാവേരി പുഴയില്‍നിന്ന് വിനോദയുടെ മൃതദേഹം കിട്ടി. സംശയം തോന്നിയ പൊലീസ് വിജയനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ താന്‍ ഭാര്യയുടെ തലക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു. വിനോദയുടെ മൃതദേഹം സിദ്ധാപുരം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ശ്രീമംഗല സ്വദേശിയായ വിജയന്‍ 10വര്‍ഷങ്ങള്‍ക്കു മുമ്പാണ് കെ.ആര്‍. നഗര്‍ നിവാസി വിനോദയെ പ്രേമിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.