ഐ.എസ്.എസ് പരീക്ഷയില്‍ ഡോണ ഫ്രാന്‍സിസിന് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് സര്‍വിസസ് പരീക്ഷയില്‍ മലയാളിയായ ഡോണ ഫ്രാന്‍സിസിന് ഒന്നാം റാങ്ക്. കണ്ണൂര്‍ ഇരിട്ടി മാടത്തില്‍ ചേക്കാത്തടത്തില്‍ പരേതനായ സി.എം. ഫ്രാന്‍സിസിന്‍െറയും ജസീന്തയുടെയും മകളാണ്. കൊച്ചി സര്‍വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്സില്‍ എം.എസ്സി ബിരുദം നേടിയശേഷമാണ് ഡോണ ഐ.എസ്.എസ് പരീക്ഷയെഴുതിയത്. മറ്റു രണ്ടു മലയാളികളും തിളക്കമാര്‍ന്ന ജയം നേടി. പറവൂര്‍ മുളയിരിക്കല്‍ ജോര്‍ജ് പോളിന്‍െറ ഭാര്യ റിച്ചി റേച്ചല്‍ മാത്യുവിനാണ് അഞ്ചാം റാങ്ക്. കൂത്താട്ടുകുളം കിഴകൊമ്പ് കുറ്റിയാനിക്കല്‍ കെ.സി. കുര്യന്‍െറ മകന്‍ നിറത് കെ. കുര്യന്‍ 22ാം റാങ്കുകാരനായി.  ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വിസസ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. ആദ്യസ്ഥാനങ്ങളില്‍ മലയാളികളില്ല. ആരുഷി കൗശിക്കിനാണ് ഒന്നാം റാങ്ക്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.