തൊടുപുഴ: കുപ്പിവെള്ള വിതരണരംഗത്ത് ചിലരുടെ ചൂഷണം അവസാനിപ്പിക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ന്യായവിലക്ക് സുരക്ഷിത കുപ്പിവെള്ളം ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പ് ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ഹില്ലി അക്വ കുപ്പി വെള്ളത്തിന്‍െറ വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിതരീതി മാറിവരികയാണ്. സുരക്ഷിത കുടിവെള്ളം കൈയില്‍ കരുതുന്നവരാണ് ഏറെയും. അമിത ചൂഷണം ചില ഭാഗത്ത് നടക്കുകയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. ശുദ്ധമായ വെള്ളം എടുക്കാന്‍ കഴിയുന്ന ഏതാനും സ്ഥലങ്ങളില്‍ കൂടി കുപ്പിവെള്ള പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി ആലോചിക്കും. ഹില്ലി അക്വ വിപണിയിലത്തെിയതോടെ ഇതിന്‍െറ ഡിമാന്‍ഡും കുതിച്ചുകയറും. ശബരിമല സീസണിലും മറ്റും ദാഹജലം കൂടിയ വിലക്ക് വില്‍ക്കുന്നുവെന്ന പരാതിയുണ്ട്. ഇതിന് പരിഹാരം കാണാന്‍ ഹില്ലി അക്വക്ക് കഴിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.