വിഴിഞ്ഞം: ഒമ്പതു വയസ്സുകാരനെ ചതുപ്പില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത 17കാരന്‍െറ അറസ്റ്റ് രേഖപ്പെടുത്തി. വിഴിഞ്ഞം മുല്ലൂര്‍ മുള്ളുവിള വീട്ടില്‍ ജോണി ഷീജാകുമാരി ദമ്പതികളുടെ ഏക മകന്‍ ജിത്തുവിനെയാണ് ഞായറാഴ്ച വൈകീട്ട് വലിയവീട് കുളത്തിന് സമീപത്തെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്.
പ്രകൃതിവിരുദ്ധ പീഡനശ്രമം തടഞ്ഞതിനാണ് പ്രതി ബാലനെ കൊലപ്പെടുത്തിയതെന്ന് കേസന്വേഷിക്കുന്ന വിഴിഞ്ഞം പൊലീസ് സി.ഐ ജി. ബിനു അറിയിച്ചു. ചതുപ്പില്‍ മുഖം ചവിട്ടിത്താഴ്ത്തിയതിനെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മരണകാരണമെന്നാണ്് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നും സി.ഐ പറഞ്ഞു. കുട്ടിയുടെ ശ്വാസകോശത്തില്‍ പൂര്‍ണമായും ചളി നിറഞ്ഞിരുന്നു. മീന്‍ പിടിക്കാനെന്ന പേരിലാണ് ബാലനെ ഇവിടേക്ക് കൊണ്ടുപോയത്. ബാലന്‍െറ മുഖത്ത് കുപ്പി കൊണ്ടടിച്ചു ചവിട്ടി വീഴ്ത്തി ചതുപ്പില്‍ താഴ്ത്തിയെന്ന് പൊലീസ് പറഞ്ഞു.
ഇരുവരെയും സ്ഥത്ത് കണ്ട നാട്ടുകാരില്‍നിന്നുള്ള വിവരത്തത്തെുടര്‍ന്നാണ് 17കാരനെ പിടികൂടി ചോദ്യം ചെയ്തത്. ഇയാള്‍ മാത്രമാണ് പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് കുറ്റാന്വേഷണ വിദഗ്ധര്‍ തെളിവുശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.