പാകിസ്താനുമായി ചര്‍ച്ചക്കു പോയത് വേണ്ടത്ര ഗൃഹപാഠമില്ലാതെ -എ.കെ. ആന്‍റണി

കൊല്ലം: വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് പാകിസ്താനുമായി ചര്‍ച്ചക്ക് പോയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിഅംഗം എ.കെ. ആന്‍റണി. മുന്‍കാല അനുഭവങ്ങള്‍ പഠിക്കാന്‍ തയാറായില്ല. തീവ്രവാദവും ചര്‍ച്ചയും ഒരിക്കലും ഒരുമിച്ചു കൊണ്ടുപോകരുതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിഭജനത്തിനു ശേഷം ജനകീയഐക്യത്തിന് പ്രാധാന്യം കൊടുക്കാനാണ് സര്‍ക്കാറുകള്‍ മുന്‍ഗണന നല്‍കിയത്. ബി.ജെ.പി ഭരണത്തില്‍ ഇതുവരെ കാണാത്ത ബോധപൂര്‍വമായ നീക്കങ്ങളാണ് നടക്കുന്നത്. സാമുദായിക ധ്രുവീകരണം പ്രധാന അജണ്ടയായി. മറ്റേത് കാലഘട്ടത്തേക്കാളും ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. ഭരണം നാലുവര്‍ഷം പിന്നിട്ടപ്പോള്‍ പ്രതിപക്ഷം കൂടുതല്‍ നിരാശയിലായി. അന്ധമായ കോണ്‍ഗ്രസ് വിരോധം അവസാനിപ്പിച്ച് ഇടതുപക്ഷം കോണ്‍ഗ്രസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.