കാഞ്ഞങ്ങാട് ബസ് കാറിലിടിച്ച് ദമ്പതികള്‍ മരിച്ചു

കാഞ്ഞങ്ങാട്: അമിതവേഗതയിലത്തെിയ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അപകടത്തില്‍ 17പേര്‍ക്ക് പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ പുഴക്കര കുഞ്ഞിക്കണ്ണന്‍െറ മകനും ബി.എസ.്എഫ് റിട്ട. ഉദ്യോഗസ്ഥനുമായ സുരേഷ്ബാബു(45), ഭാര്യ സുധാമണി (34) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇവരുടെ മകന്‍ ഗോപികൃഷ്ണ(12)നെ മംഗളൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 4.45ന് മാവുങ്കാല്‍-പാണത്തൂര്‍ സംസ്ഥാനപാതയിലെ മില്‍മ ഡയറിക്കടുത്ത വളവിലാണ് അപകടം. വെള്ളരിക്കുണ്ട് പാത്തിക്കരയിലേക്ക്  പോവുകയായിരുന്ന കാറും പാണത്തൂര്‍ ഭാഗത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ നിയന്ത്രണം വിട്ട കാര്‍ ആദ്യം കുഴിയിലേക്ക് മറിഞ്ഞു.

തൊട്ടുപിന്നാലെ ബസും മറിഞ്ഞു. കാറിനുമുകളിലേക്ക് മറിഞ്ഞ ബസ് നാട്ടുകാരാണ് ഉയര്‍ത്തിയത്. കാറിലും ബസിലും കുടുങ്ങിയവരെ  നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സ് ഉദ്യോഗസഥരും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ചത്. കാറിനകത്ത് തലക്ക് ക്ഷതമേറ്റ് ബോധരഹിതരായി കിടന്ന സുരേഷ്ബാബുവിനെയും സുധാമണിയെയും മകനെയും ആദ്യം മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലാണത്തെിച്ചത്. ഇതിനിടെ സുധാമണി മരണപ്പെട്ടു. മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുമ്പളയില്‍ എത്തിയപ്പോഴേക്കും സുരേഷ്ബാബുവും മരിച്ചു.

ഗോപികൃഷ്ണന്‍ മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ ബസ് യാത്രക്കാരായ കുമ്പള പെര്‍വാഡ് കടപ്പുറത്തെ അബ്ദുല്‍ഹമീദ്(50), നീലേശ്വരം കണിയാംവയലിലെ കെ.വി. പ്രീതി(42), കെ.വി. അഖില്‍(16), സുജാത(30) നിലേശ്വരം,  ബീന ജെയിംസ്(22) അണങ്കൂര്‍, ഉദയന്‍ (14) നീലേശ്വരം, ഓമന അശോകന്‍ (38) എന്നിവരെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലും ബേബി (50) പൊയിനാച്ചി, രാധിക (29) ചെറുപനത്തടി, രജനി (39) പനത്തടി, ശാരദ (64) പള്ളിക്കര കണിയാംവയല്‍, ഷാജി(60) പാണത്തൂര്‍ എന്നിവരെ  ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരനായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലത്തെിച്ചതായും വിവരമുണ്ട്.

വെള്ളരിക്കുണ്ട് പാത്തിക്കരയിലെ പുഴക്കര കുഞ്ഞിക്കണ്ണന്‍നായരുടെയും സുമതിയമ്മയുടെയും മകനാണ് അപകടത്തില്‍ മരിച്ച സുരേഷ്ബാബു.
സഹോദരന്‍ സജി. ഉദയപുരത്തെ കട്ടൂര്‍ ഗോപാലന്‍ നായരുടെയും ജാനകിയുടെയും മകളാണ് സുധാമണി. സഹോദരങ്ങള്‍: ജനാര്‍ദനന്‍, മണി, ഉദയന്‍, രാധ. മക്കള്‍: ഗോപികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.