‘പ്രേമം’ സിനിമയിലെ നായകന്‍െറ വേഷം അനുകരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ഥികള്‍ പടിക്കുപുറത്ത്

തൊടുപുഴ: ഓണം ആഘോഷിക്കാന്‍ ‘പ്രേമം’ സിനിമ സ്റ്റൈലില്‍ സ്കൂളിലത്തെിയ വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി ഗേറ്റടച്ചു. സിനിമയിലെ നായകനെ അനുകരിച്ച് മുണ്ടും ജുബ്ബയും അണിഞ്ഞത്തെിയ സ്കൂള്‍ വിദ്യാര്‍ഥികളെയാണ് പുറത്തിറക്കിവിട്ടത്. തൊടുപുഴ നഗരത്തിന് സമീപത്തെ സ്വകാര്യ സ്കൂളില്‍ രാവിലെ ഒമ്പതരയോടെയാണ് സംഭവം. പ്ളസ് ടു, പ്ളസ് വണ്‍ വിദ്യാര്‍ഥികളുടെ ഓണാഘോഷമായിരുന്നു വെള്ളിയാഴ്ച.

പാന്‍റ്സ് ധരിച്ച് മാത്രമേ സ്കൂളിലത്തൊവൂ എന്ന് അധികൃതര്‍ നേരത്തേതന്നെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന്, വിദ്യാര്‍ഥികളെ പുറത്തിറക്കി ഗേറ്റ് താഴിട്ട് പൂട്ടുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയായി വിദ്യാര്‍ഥി സംഘടനകളും നാട്ടുകാരില്‍ ചിലരും എത്തിയെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ഇതിനിടെ, ചില വിദ്യാര്‍ഥികള്‍ ബാഗില്‍ കരുതിയിരുന്ന പാന്‍റ്സ് ധരിച്ച് അകത്തു കയറി.  

സ്കൂള്‍ ഗേറ്റിന് മുന്നില്‍ ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടായില്ളെന്നും പാന്‍റ്സ് ധരിച്ച് ഓണാഘോഷത്തിന് ആണ്‍കുട്ടികള്‍ എത്തണമെന്ന നിര്‍ദേശം വിദ്യാര്‍ഥികള്‍ ലംഘിക്കുകയായിരുന്നെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.