നോട്ടുമായി വന്ന കണ്ടെയ്നര്‍ കുളത്തില്‍ വീണു

നാഗര്‍കോവില്‍: മൈസൂര്‍ ആര്‍.ബി.ഐയില്‍നിന്ന് തിരുവനന്തപുരം ആര്‍.ബി.ഐയിലേക്ക് നോട്ടുമായി വന്ന രണ്ടു കണ്ടെയ്നറുകളില്‍ ഒന്ന് നാഗര്‍കോവിലിനുസമീപം തേരേകാല്‍പുതൂരില്‍ അപകടത്തില്‍പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചയോടെ തിരുവനന്തപുരത്തുനിന്ന് ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തിച്ച കണ്ടെയ്നറുകളില്‍ നോട്ട് കൊണ്ടുപോയി. വെളളിയാഴ്ച ഉച്ചയോടെ തിരുനെല്‍വേലി നാഗര്‍കോവില്‍ ദേശീയപാതയില്‍ തേരേകാല്‍പുതൂരിനു സമീപം ആടിനെ രക്ഷപ്പെടുത്താന്‍ കണ്ടെയ്നര്‍ വെട്ടിത്തിരിച്ചപ്പോള്‍ നിയന്ത്രണം തെറ്റി വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് റോഡരികിലെ കുളത്തിലേക്ക് വീഴുകയായിരുന്നു.

പരിക്കേറ്റ ഡ്രൈവറെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേന്ദ്രഗിരി ഐ.എസ്.ആര്‍.ഒയില്‍നിന്നുളള വാഹനം അപകടത്തില്‍പെട്ടെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ രാത്രിയോടെ തിരുവനന്തപുരത്തുനിന്ന് ആര്‍.ബി.ഐ അധികൃതര്‍ എത്തിയതോടെയാണ് ആര്‍.ബി.ഐയിലേക്ക് വന്ന കണ്ടെയ്നറാണെന്ന് വ്യക്തമായത്. തുടര്‍ന്ന് തൂത്തുക്കുടിയില്‍ നിന്നത്തെിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ച്  കണ്ടെയ്നര്‍ പുറത്തെടുത്തു.

കണ്ടെയ്നറുകള്‍ക്കൊപ്പം വന്നിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും കന്യാകുമാരി എസ്.പി (ഇന്‍ചാര്‍ജ്) രാജന്‍െറ നേതൃത്വത്തില്‍ പൊലീസ്സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തില്‍ കണ്ടെയ്നറും എന്‍ജിനും  വേര്‍പെട്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.