തിരുവനന്തപുരം: തസ്നിയുടെ കൊലപാതകം കേവല വിദ്യാര്‍ഥിപ്രശ്നമല്ളെന്നും എസ്.എഫ്.ഐയുടെ ഗുണ്ടാരാഷ്ട്രീയത്തിന്‍െറ ഒടുവിലത്തെ ഉദാഹരണമാണെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കാമ്പസിലെ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ കൊലപാതക രാഷ്ട്രീയത്തിന് മികച്ച ഉദാഹരണമാണ്. ഓണാഘോഷത്തിന്‍െറ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മദ്യപിച്ച് വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കാമ്പസുകളെയും ഹോസ്റ്റലുകളെയും ക്രിമിനല്‍വത്കരിച്ച് അധികാരം നിലനിര്‍ത്താനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്.
ഇവരുടെ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ഇടിമൂലകളും ആയുധശേഖരവും കണ്ടത്തൊനും നടപടിയെടുക്കാനും സര്‍ക്കാര്‍ തയാറായില്ളെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇനിയുമുണ്ടാകും. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് എസ്.ഐ.ഒ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.