കൊച്ചി: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍േറതുള്‍പ്പെടെ ചില ജഡ്ജിമാരുടെ പരിഗണനവിഷയങ്ങളില്‍ ഹൈകോടതി മാറ്റം വരുത്തി. ഓണാവധിക്കുശേഷം കേസുകള്‍ പരിഗണിക്കുമ്പോഴാണ് ജഡ്ജിമാരുടെ വിഷയങ്ങളില്‍ മാറ്റം നിലവില്‍ വരുന്നത്. ചീഫ് ജസ്റ്റിസുള്‍പ്പെടെ ഹൈകോടതിയിലെ 36 ജഡ്ജിമാരുടെയും പരിഗണനക്ക് വരുന്ന വിഷയങ്ങള്‍ സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചു.
ക്രിമിനല്‍ മിസലേനിയസ് ഉള്‍പ്പെടെ സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്തുവരുന്ന ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഇനിമുതല്‍ പരിഗണിക്കുന്നത് 2005 വരെയുള്ള സെക്കന്‍ഡ് അപ്പീലുകളും റിവിഷന്‍ സെക്കന്‍ഡ് അപ്പീലുകളുമായിരിക്കും. പ്രത്യേകമായി കൈമാറിക്കിട്ടുന്ന അഡ്മിഷന്‍, ഹിയറിങ് കേസുകളും ഈ കോടതി പരിഗണിക്കും. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കൈകാര്യം ചെയ്തിരുന്ന ക്രിമിനല്‍ വിഷയങ്ങള്‍ ഇനി ജസ്റ്റിസ് ബി. കെമാല്‍ പാഷ മുമ്പാകെയാകും വരുക.
മറ്റു ചില ജഡ്ജിമാരുടെ പരിഗണനവിഷയങ്ങളിലും മാറ്റമുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനല്‍ അവധികള്‍ക്കുശേഷം ജഡ്ജിമാരുടെ പരിഗണനവിഷയങ്ങള്‍ സാധാരണ നടപടിക്രമത്തിന്‍െറ ഭാഗമായി മാറാറുണ്ട്. എന്നാല്‍, അഡ്വക്കറ്റ് ജനറല്‍ ഓഫിസിനെ വിമര്‍ശിച്ചതിലൂടെ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍െറ പരിഗണനവിഷയങ്ങള്‍ മാറുന്നത് ചര്‍ച്ചാവിഷയമാണ്. ഇതിനുപിന്നാലെ ജസ്റ്റിസ് വി.കെ. മോഹനന്‍ വിരമിച്ച ശേഷം ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍െറ പരിഗണനവിഷയത്തില്‍ മാറ്റമുണ്ടാകുമെന്ന ധാരണയുമുണ്ടായിരുന്നു.
എ.ജിയുടെ സമ്മര്‍ദത്തിന് വഴങ്ങി പരിഗണനവിഷയം മാറ്റുന്നതിനെതിരെ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രമേയം ചര്‍ച്ചക്ക് വെക്കുകയും ചെയ്തു. എന്നാല്‍, അന്ന് മാറ്റമുണ്ടായില്ല. മാത്രമല്ല, ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍െറ പരിഗണനവിഷയത്തില്‍ മാറ്റമുണ്ടാകില്ളെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കിയതായി അസോസിയേഷന്‍ പ്രസിഡന്‍റ് യോഗത്തെ അറിയിക്കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രമേയം ചര്‍ച്ചക്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.