തിരുവനന്തപുരം: ഭരണഘടനയെ വെല്ലുവിളിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ സര്‍ക്കാറിന്‍െറ ഗൂഢനീക്കങ്ങള്‍ക്ക് ലഭിച്ച തിരിച്ചടിയാണ് കോടതിവിധിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ലീഗിന്‍െറ ഭീഷണികള്‍ക്കുമുന്നില്‍ മുട്ടുമടക്കിയ മുഖ്യമന്ത്രയാണ് ഈ നാണക്കേടിന് ഉത്തരവാദി. അത് ജനങ്ങളോട് ഏറ്റുപറയാന്‍ അദ്ദേഹം തയാറാവണം.നിശ്ചിത സമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തെരഞ്ഞെടുപ്പ് കമീഷന് അനുവാദം നല്‍കിയ വിധി സ്വാഗതാര്‍ഹമാണ്. കുടിലതന്ത്രങ്ങള്‍ മെനഞ്ഞ് സമയം കളയാതെ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താന്‍ കമീഷന് സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കണമെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.