പഞ്ചായത്ത് രൂപവത്കരണം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി: പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും രൂപവത്കരിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബഞ്ച് നിരാകരിച്ചു. പുതിയ വാര്‍ഡ് വിഭജനത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കാലതാമസം വരുമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ വാദം കോടതി അംഗീകരിച്ചു. നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍  കമീഷന് തീരുമാനമെടുക്കാം. ഇതിനായി എല്ലാസഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഇലക്ഷന്‍ കമീഷന്‍െറ ഭരണഘടനാപരമായ ചുമതലയാണ്. ഇതില്‍ കോടതി ഇടപെടില്ല. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുമായി  ഇലക്ഷന്‍ കമീഷന് മുന്നോട്ടുപോകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

വാര്‍ഡുകള്‍ വിഭജിച്ച് പുതിയ 69 പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ചുകൊണ്ട് പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയ ഹൈകോടതി സിംഗ്ള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. റവന്യൂ വില്ളേജുകള്‍ വിഭജിച്ചപ്പോള്‍ നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചില്ളെന്ന് ചൂണ്ടിക്കാട്ടിയായി രുന്നു സിംഗ്ള്‍ ബെഞ്ചിന്‍െറ ഉത്തരവ്.

2010 ലെ വാര്‍ഡ് വിഭജന പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ഇലക്ഷന്‍ കമീഷന്‍ കോടതിയെ അറിയിച്ചിരുന്നു.  പുതിയ പഞ്ചായത്ത് വിഭജനമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസം വേണ്ടി വരുമെന്നും കമീഷന്‍ അറിയിച്ചിരുന്നു.

എന്നാല്‍ 2010 ലെ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനാവില്ളെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  2010ലെ വാര്‍ഡ് വിഭജനം 2001ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ്.  2011ലെ സെന്‍സസ് പ്രകാരം വാര്‍ഡുകള്‍ വിഭജിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിംഗ്ള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയാണെങ്കില്‍ 86 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.