മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്്. പഞ്ചായത്ത് പുനര്‍വിഭജനത്തില്‍ തെരഞ്ഞെടുപ്പ് കമീഷനും പങ്കുണ്ട്. അവസാന സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായ മനംമാറ്റത്തില്‍ സംശയമുണ്ട്. മുമ്പ് സി.പി.എമ്മിന്‍െറ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ആളാണ് തെരഞ്ഞെടുപ്പ് കമീഷണര്‍. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ളെന്നും മജീദ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പ് യഥാസമയം നടത്തണമെന്നാണ് മുസ് ലിം ലീഗിന്‍െറ നിലപാട്. പഞ്ചായത്ത് പുനര്‍വിഭജനം ലീഗിന്‍െറ മാത്രം തീരുമാനമല്ല. ഹൈകോടതി വിധി പ്രതീക്ഷിച്ചതു തന്നെയാണ്. 2010 ലെ വിഭജനപ്രകാരം തെരഞ്ഞെടുപ്പ് നടക്കുമോ എന്നറിയില്ല. മുനിസിപ്പാലിറ്റികളുടെ രൂപീകരണം അംഗീകരിച്ച വിധിക്ക് ഇത് എതിരാവും. ലീഗ് മന്ത്രിമാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന ശേഷം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.