തിരുവനന്തപുരം: കുടുംബശ്രീ അന്തര്‍ദേശീയ സമ്മേളനം വ്യാഴാഴ്ച രാവിലെ 10.30ന് കോവളം ഹോട്ടല്‍ ഉദയ്സമുദ്രയില്‍ ഇത്യോപ്യയിലെ വനിതാ വികസനമന്ത്രി സെനബു ടെഡെസേ വോള്‍ട്ട്സാദിക് ഉദ്ഘാടനം ചെയ്യുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ബി. വത്സലകുമാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിക്കും.
വൈകീട്ട് അഞ്ചിന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.സായ്നാഥ് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സന്‍മാരുമായി മുഖാമുഖം നടത്തും.
‘ദാരിദ്ര്യ ലഘൂകരണവും പ്രകൃതിവിഭവങ്ങളുടെ പരിപാലനവും’ സെമിനാര്‍ പ്രശസ്ത സാമൂഹിക വികസന പ്രയോക്താവ് പ്രഫ. റോബര്‍ട്ട് ചേംബേഴ്സ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.