ഇന്ന് അത്തം; ഓണത്തിലേക്ക് ഉണരുന്നു നാട്

എടപ്പാള്‍: കാലമേറെ മാറിയിട്ടും മാറാത്ത ഓര്‍മകളുടെ സുഗന്ധവുമായി ഇന്ന് അത്തം വിടരും. തൊടിയിലെ തുമ്പയും മുക്കുറ്റിയും ചത്തെിയും തീര്‍ത്ത പൂക്കളങ്ങള്‍ അപൂര്‍വമായെങ്കിലും ഇന്‍റര്‍ലോക്ക് വിരിച്ച മുറ്റത്ത് വിപണിയിലെ പൂക്കളിട്ട് മലയാളി ഒരുക്കം തുടങ്ങും; പത്താംനാളിലെ ആ വസന്തത്തിനായി. അത്തം നാളില്‍ ഒരു നിര പൂവിട്ടാണ് തുടക്കം. പിന്നെ പൂക്കളുടെയും നിരകളുടെയും എണ്ണം കൂടിവരും. ഒരു കാലത്ത് പറമ്പിലും വേലിപടര്‍പ്പിലും നിറഞ്ഞുനിന്നിരുന്ന തുമ്പ, മുക്കുറ്റി, നീല ചിലന്നി, ചുവപ്പ് ചിലന്നി, കോളാമ്പി, തെച്ചി, കൃഷ്ണകീരിടം എന്നിവയില്‍ പലതും പുതുതലമുറക്ക് കേട്ടുകേള്‍വിയാണ്. പനയോലകൊണ്ട് മെടഞ്ഞ പൂവട്ടികളുമായി അതിരാവിലെ പൂ പറിക്കാന്‍ പോയിരുന്ന കുട്ടിക്കൂട്ടങ്ങള്‍ ഇന്ന് ഗൃഹാതുര സ്മരണ മാത്രം. ഏത് പൂക്കുട്ടയിലാണ് കൂടുതല്‍ പൂ നിറയുന്നതെന്ന് അസൂയയോടെ ഒളിക്കണ്ണിട്ട് നോക്കിയിരുന്ന കാലം ‘ന്യൂ ജനറേഷന്’ അവിശ്വസനീയം. ഗുണ്ടല്‍പേട്ടില്‍നിന്നും കോയമ്പത്തൂരില്‍ നിന്നുമത്തെുന്ന ജമന്തിയും ചെണ്ടുമല്ലിയും അരളിയുമാണിന്ന് മലയാളിക്കാശ്രയം. അന്യസംസ്ഥാന പൂക്കളെ ആശ്രയിച്ചാണ് ഗ്രാമങ്ങളില്‍ പോലും പൂക്കളം നിറയുന്നത്. സ്കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും ഇന്നുമുതല്‍ പൂക്കള മത്സരങ്ങള്‍ക്ക് തുടക്കമാകും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.