വാര്‍ഡ് വിഭജനം: എല്‍.ഡി.എഫ് ഉപരോധം 20ന്

തിരുവനന്തപുരം: തദ്ദേശ വാര്‍ഡുകള്‍ വിഭജിച്ചത് യു.ഡി.എഫ് താത്പര്യം അനുസരിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഉദ്യോഗസ്ഥ ഭരണത്തിന്‍ കീഴില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 20ന് തദ്ദേശ സ്ഥാപനങ്ങളുടെ മുമ്പില്‍ എല്‍.ഡി.എഫ് ഉപരോധ സമരം നടത്തുമെന്നും കോടിയേരി പറഞ്ഞു.

സമുദായ സംഘടനാ നേതാക്കളെ ഉപയോഗിച്ച് ആര്‍.എസ്.എസ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നെന്ന് കോടിയേരി പറഞ്ഞു. മതപരമായ ചേരിതിരിവ് സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ കരാറെന്തെന്ന് മത്സ്യത്തൊഴിലാളികളെ അറിയിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ പ്രചാരണം നടത്തുന്നതില്‍ എല്‍.ഡി.എഫിന് വീഴ്ചപറ്റിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.