ശിവഗിരി സന്യാസിമാരെ ഒതുക്കാമെന്ന് ആരും കരുതണ്ട -പിണറായി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബി.ജെ.പിയുമായി രാഷ്ട്രീയ കൂട്ടൂകെട്ടിനൊരുങ്ങുന്ന എസ്.എന്‍.ഡി.പി നേതാക്കള്‍ക്കെതിരെ രംഗത്തു വന്നതിന് ശിവഗിരിയിലെ സന്യാസിമാരെ പള്ളുപറഞ്ഞ് ഒതുക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജന പരേഡ് സംഘടിപ്പിച്ചു തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടക്കൂടില്‍ നില്‍ക്കാത്തവരാണ് ശിവഗിരിയിലെ സന്യാസിമാര്‍. ശീനാരായണയയെ രാഷ്ട്രീയ ചട്ടക്കൂട്ടില്‍ ഒതുക്കാനുള്ള ശ്രമം  തിരിച്ചറിഞ്ഞാണ് സന്യാസിമാര്‍ ഇതിനെതിരെ രംഗത്തുവന്നത്. അതിന്‍െറ പേരില്‍ സന്യാസിമാരെ പള്ള് വിളിച്ച് ഒതുക്കാമെന്ന് ആരും കരുതണ്ടെന്നും പിണറായി പറഞ്ഞു.
എസ്.എന്‍.ഡി.പിയുടെ കാര്യത്തില്‍ സി.പി.എം ഇടപെട്ടിട്ടില്ല. ഒരു ജനവിഭാഗത്തെ പിന്നോട്ട് നയിക്കുന്ന നിലപാട് സ്വീകരിച്ചപ്പോഴാണ് സി.പി.എം ഇടപെട്ടത്. അത് ഇനിയും തുടരുമെന്നും പിണറായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.