മാവോയിസ്റ്റ് ബന്ധമുളള അഞ്ചു പേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് മാവോയിസ്റ്റ് ബന്ധമുളള അഞ്ചു പേര്‍ പിടിയില്‍. മലയാളികളായ സ്വപ്നേഷ് ബാബു, റഫീഖ്, വിപിന്‍, ആരോമല്‍, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് പോസ്റ്ററുകളും ലഘുലേഖകളും കണ്ടെടുത്തു. സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് സ്റ്റാച്യു ജംങ്ഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പോസ്റ്ററുകളും ലഘുലേഖകളും വലിച്ചെറിയാനാണ് പദ്ധതിയിട്ടതെന്ന് അഞ്ചംഗ സംഘം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ സന്ദേശത്തെ തുടര്‍ന്ന് അഞ്ച് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് തലസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി മുതല്‍ പരിശോധന നടന്നത്. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തി വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.