ബൈക്കില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു

വളാഞ്ചേരി: ഭര്‍തൃ സഹോദരന്‍െറ വിവാഹം ക്ഷണിക്കാന്‍ പോകുമ്പോള്‍ ബൈക്കില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറുമ്പത്തൂര്‍ എ.കെ.കെ നഗര്‍ പന്തപ്പുലാക്കല്‍ യൂസുഫിന്‍െറ ഭാര്യ സൗദയാണ് (27) ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. യൂസുഫിന്‍െറ സഹോദരന്‍െറ വിവാഹം ക്ഷണിക്കാന്‍ വേണ്ടി യൂസുഫിനൊപ്പം ബൈക്കില്‍ കുറ്റിപ്പുറം ഭാഗത്തേക്ക് പോകും വഴി രാങ്ങാട്ടൂരില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബൈക്കിനു പിറകില്‍ ഇരിക്കുകയായിരുന്ന സൗദ തല കറങ്ങി റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ സൗദയെ കൊടക്കല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച അഞ്ചരയോടെയാണ് മരിച്ചത്.  ഞായറാഴ്ച തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുറുമ്പത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അല്ലൂര്‍ എം.ഇ.എസ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയായ മുഹമ്മദ് അദ്നാന്‍ ഏക മകനാണ്.
മണ്ണേങ്കര വെട്ടിക്കാട്ട് പരേതനായ ഹംസയുടെയും നഫീസയുടെയും മകളാണ് സൗദ. സഹോദരങ്ങള്‍: സലീം, അസ്ലം, സൈനുല്‍ ആബിദ്, സലാഹുദ്ദീന്‍.
ആഗസ്റ്റ് അഞ്ചിനാണ് യൂസുഫ് സഹോദരന്‍െറ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബൂദബിയില്‍നിന്ന് വന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.