കൊച്ചി: കോടികളുടെ ചിടിതട്ടിപ്പ് നടത്തിയ കേസില്‍ അമൃതശ്രീ ചിട്ടി ഉടമ അറസ്റ്റിലായി. ചെറായി സ്വദേശി ശിവദാസന്‍ നായരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടമക്കും മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. പണം നഷ്ടപ്പെട്ടതായി പരാതി പറഞ്ഞവരുടെ എണ്ണം ആയിരം കവിഞ്ഞതിന് പിന്നാലെയാണ് ചിട്ടി ഉടമ അറസ്റ്റിലാകുന്നത്.
കോട്ടയം എറണാകുളം ജില്ലകളിലായിരുന്നു ഇയാളുടെ ചിട്ടി സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് ദിവസം മുമ്പ് ചിട്ടിപ്പണം പിരിക്കാന്‍ ഏജന്‍റുമാര്‍ എത്താത്തതിനെ തുടര്‍ന്നും പണം തിരിച്ചുകിട്ടാത്തതിനാലും ഇടപാടുകാര്‍ ഓഫീസിലെ ത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അഞ്ച് ദിവസത്തോളമായി ശാഖകള്‍ തുറക്കാറില്ല.
ഓഫീസിലെ ത്തിയ ഇടപാടുകാരില്‍ നിന്ന് അതിന്‍െറ പരിസരത്ത് വെച്ചുതന്നെ പൊലീസ് പരാതി സ്വീകരിക്കുകയായിരുന്നു. 200ലേറെ പേരാണ് അന്ന് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.