തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വിരമിക്കല്‍ പ്രായം കഴിഞ്ഞ് കരാര്‍ വ്യവസ്ഥയില്‍ തുടരുന്നവരെ ഒഴിവാക്കാന്‍ യൂനിറ്റ് ചീഫുമാര്‍ക്ക് എം.ഡിയുടെ ഉത്തരവ്. നിശ്ചിത ദിവസത്തിനുള്ളില്‍ ഇവരെ ഒഴിവാക്കാത്തപക്ഷം യൂനിറ്റ് മേധാവിക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നിര്‍ണിത ദിവസം കഴിഞ്ഞ് ജോലി ചെയ്ത വകയില്‍ കരാര്‍ ജീവനക്കാര്‍ ശമ്പളം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ ആ തുക മേധാവിയുടെ ശമ്പളത്തില്‍നിന്ന് ഈടാക്കുമെന്നാണ് വിവരം. ഇതനുസരിച്ച് പിരിച്ചുവിടല്‍ നടപടി തുടങ്ങിയെന്നാണ് അറിയുന്നത്. വിരമിച്ച 120 ഓളംപേര്‍ കണ്ടക്ടര്‍ അടക്കം തസ്തികകളില്‍ ജോലി ചെയ്തിരുന്നു.
കെ.എസ്.ആര്‍.ടി.സിയില്‍ വിരമിച്ച ആറ് ഡി.ടി.ഒമാര്‍ക്ക് പുനര്‍നിയമനം നല്‍കുന്നത് സംബന്ധിച്ച അജണ്ട കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉപേക്ഷിച്ചിരുന്നു. ബോര്‍ഡില്‍നിന്ന് വിരമിച്ചവര്‍ക്ക് പുനര്‍നിയമനം നല്‍കേണ്ടെന്ന നിലപാടിനെതുടര്‍ന്നാണ് അജണ്ട ഒഴിവാക്കിയത്്. പി.എസ്.സി അഡൈ്വസ് ചെയ്തവര്‍ക്കു പോലും ജോലി നിഷേധിക്കുന്ന സാഹചര്യത്തില്‍ വിരമിച്ചവര്‍ തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.