തിരുവനന്തപുരം: സര്‍ക്കാറും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും തമ്മിലെ അഭിപ്രായഭിന്നത രൂക്ഷമായതോടെ തദ്ദേശതെരഞ്ഞെടുപ്പ് വൈകുമെന്ന് ഏതാണ്ട് ഉറപ്പായി. ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീലിന്മേല്‍ വിധിവരാനുള്ള കാലതാമസം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വൈകാന്‍ ഇടയാക്കും. ഒരുകാരണവശാലും തെരഞ്ഞെടുപ്പ് താമസിപ്പിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ളെന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി നേതൃത്വവും ഉറപ്പിക്കുമ്പോഴും നിയമനടപടികളില്‍ കുരുങ്ങി വൈകാനാണ് സാധ്യത.
സ്വന്തംനിലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കമീഷന് താല്‍പര്യമില്ല. എന്നാല്‍, 2010ലെ വാര്‍ഡ് വിഭജന പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ സന്നദ്ധമാണെന്ന നിലപാടില്‍തന്നെയാണ് കമീഷന്‍. ഹൈകോടതി ഇപ്പോഴത്തെ വിധി പൂര്‍ണമായും റദ്ദാക്കിയാല്‍ മാത്രമേ പുതുക്കിയ വാര്‍ഡ് വിഭജന പട്ടിക പ്രകാരം തെരഞ്ഞെടുപ്പിലേക്ക് കടക്കാനാകൂവെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2012 മുതല്‍തന്നെ വാര്‍ഡ് വിഭജനം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാറിനെ അറിയിച്ചിട്ടും ചെയ്തില്ളെന്ന ആരോപണം തെരഞ്ഞെടുപ്പ് കമീഷണര്‍ ഇന്നലെ ചാനലിന് മുന്നില്‍ ആവര്‍ത്തിച്ചു. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തി നവംബറില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍വരുത്തുക എന്ന ഭരണഘടനാബാധ്യത നിറവേറ്റുക എന്നതാണ് തെരഞ്ഞെടുപ്പ് കമീഷന് മുന്നിലുള്ള കടമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പീലിന്മേലുള്ള വിധി വരുന്നതുവരെ കാത്തിരിക്കണമെന്നാണ് കമീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിന് 15 ദിവസത്തെ സമയം ആവശ്യമാണെന്നും അതിനുശേഷം വീണ്ടും ചര്‍ച്ചയാകാമെന്നും കമീഷനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.