രാഘവേന്ദ്ര തീര്‍ഥയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണം -കോടതി

കൊച്ചി: അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടും പിടികൂടാനാകാത്ത കാഞ്ചി മഠാധിപതി രാഘവേന്ദ്ര തീര്‍ഥയുടെ തിരോധാനം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലും കഴിയാത്തവിധം ഒളിവില്‍ കഴിയുന്ന രാഘവേന്ദ്ര തീര്‍ഥയെ കണ്ടത്തൊന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുധീന്ദ്ര തീര്‍ഥസ്വാമി നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് വി. ചിദംബരേഷിന്‍െറ ഉത്തരവ്.

 മധ്യമേഖലാ ഐ.ജിയുടെ നേതൃത്വത്തില്‍ പൊലീസിന്‍െറ രണ്ട് പ്രത്യേക സംഘങ്ങള്‍ അന്വേഷിച്ചിട്ടും രാഘവേന്ദ്ര തീര്‍ഥയെ കണ്ടത്തൊനാകാത്ത സാഹചര്യം വിലയിരുത്തിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രാഘവേന്ദ്ര തീര്‍ഥക്കെതിരായ തിരുപ്പൂര്‍ ജില്ലാ കോടതി ഉത്തരവ് നടപ്പാക്കാന്‍  എറണാകുളം ജില്ലാ കോടതിക്ക് ഹരജി നല്‍കിയെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി സുധീന്ദ്രസ്വാമി ആദ്യം ഹരജി നല്‍കിയിരുന്നു.

സുധീന്ദ്രസ്വാമിയുടെ കോടികള്‍ വിലമതിക്കുന്ന രത്നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളും വിഗ്രഹവും പൂജാവസ്തുക്കളും കൈക്കലാക്കിയെന്ന കേസില്‍ അവ മടക്കിനല്‍കാന്‍ ഹരജിക്കാരനെതിരെ 2000ത്തിലാണ് തിരുപ്പൂര്‍ ജില്ലാ കോടതിയുടെ ഉത്തരവുണ്ടായത്. രാഘവേന്ദ്രതീര്‍ഥ എറണാകുളം സ്വദേശിയായതിനാലാണ് ഈ ഉത്തരവ് നടപ്പാക്കിക്കിട്ടാന്‍ സുധീന്ദ്രസ്വാമി എറണാകുളം കോടതിയില്‍ ഹരജി നല്‍കിയത്.

വിഗ്രഹവും മറ്റും തിരിച്ചുനല്‍കാന്‍ എറണാകുളം കോടതി നിര്‍ദേശിച്ചെങ്കിലും നടപ്പാക്കിയില്ല. തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു.  

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ആരാധിക്കുന്ന കാഞ്ചിസ്ഥാനത്തുനിന്നാണ് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും വിഗ്രഹങ്ങളും കാണാതായതെന്ന് കോടതി നിരീക്ഷിച്ചു. സി.ബി.ഐയുടെ ഡല്‍ഹി യൂനിറ്റ് രാഘവേന്ദ്രയെ കണ്ടത്തൊന്‍ അന്വേഷണം നടത്തണമെന്നും സംസ്ഥാന പൊലീസ് കേസ് ഫയലുകള്‍ ഉടന്‍ സി.ബി.ഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.