ന്യൂഡല്‍ഹി: ഘട്ടം ഘട്ടമായി മദ്യ നിരോധം നടപ്പാക്കുന്നതിന്‍െറ തുടക്കമായി കേരള സര്‍ക്കാറിന്‍െറ മദ്യനയത്തെ കണ്ടുകൂടേയെന്ന് സുപ്രീംകോടതി. മദ്യത്തിന്‍െറ ലഭ്യത കുറച്ചാല്‍ ഉപഭോഗം കുറയില്ളേ എന്ന് അഭിപ്രായപ്പെട്ട കോടതി, ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ളെന്നും ചൂണ്ടിക്കാട്ടി.
വീട്ടില്‍വെച്ച് മദ്യം കഴിക്കുന്നത് തെറ്റല്ല. ഇതിനെ അസംബന്ധമെന്ന് പറയാനാകില്ല. കുറ്റകൃത്യങ്ങള്‍ കുറക്കാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കേണ്ടതല്ളേയെന്നും കോടതി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്‍െറ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്ക് നയിച്ചതെന്ന് കോടതി ചോദിച്ചു. നയം രൂപീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകും. ഇക്കാര്യം ഫയലുകളില്‍ ഉണ്ടല്ളോയെന്നും കോടതി അഭിപ്രായപ്പെട്ടു.
പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതോടെ പുകവലി കുറഞ്ഞതിനെയാണ് മദ്യം നിരോധിക്കാനുള്ള തീരുമാനത്തെ കോടതി ഉപമിച്ചത്. മദ്യക്കടകളിലെ നീണ്ടനിര യുവാക്കളെ മദ്യം വാങ്ങുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിയില്‍ വാദം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.