കോഴിക്കോട്: പോസ്റ്റ് കാര്‍ഡ് വാങ്ങാന്‍ ചെന്നാല്‍ പൈസയില്ലാതെ ബുദ്ധിമുട്ടിയതുതന്നെ. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സന്ദേശമത്തെിക്കാനുള്ള മേഘ്ദൂത് പോസ്റ്റ് കാര്‍ഡിന് വെറും 25 പൈസയാണ് തപാല്‍ വകുപ്പ് ഈടാക്കുന്നതെങ്കിലും 25 പൈസ നാണയം റിസര്‍വ് ബാങ്ക് പിന്‍വലിച്ചതാണ് കാരണം. ഇന്‍റര്‍നെറ്റിന്‍െറ കാലത്ത് കത്തയക്കാന്‍ ഒറ്റ പോസ്റ്റ് കാര്‍ഡ് ചോദിച്ചത്തെുന്നവരോട് മിനിമം നാലെണ്ണം വാങ്ങി ഒരു രൂപയെങ്കിലും തരണമെന്ന് പറയാനേ പോസ്റ്റല്‍ ജീവനക്കാര്‍ക്കാവുന്നുള്ളൂ. 1950ല്‍ ആരംഭിച്ച 25 പൈസ നാണയം ഉപയോഗം കുറഞ്ഞു വന്നതോടെ 2011ലാണ് അധികൃതര്‍ പിന്‍വലിച്ചത്.
50 പൈസയാണ് ഇപ്പോള്‍ ഏറ്റവും മൂല്യം കുറഞ്ഞത്. വിലാസം എഴുതുന്നതിന്‍െറ ഒരു വശം പരസ്യമുണ്ട് എന്നതാണ് മേഘ്ദൂത് പോസ്റ്റ് കാര്‍ഡിന്‍െറ പ്രത്യേകത. ഇന്‍റര്‍വ്യൂ കാര്‍ഡയക്കാനും മറ്റുമാണ് ഇപ്പോള്‍ ഇത്തരം പോസ്റ്റ് കാര്‍ഡ് വ്യാപകമായി ഉപയോഗിക്കുന്നതെങ്കിലും ഒരെണ്ണം പോദിച്ചുവരുന്നവര്‍ ധാരാളമാണെന്ന് ജീവനക്കാര്‍ പറയുന്നു. പരസ്യമില്ലാത്ത സാധാരണ പോസറ്റ് കാര്‍ഡിന് 50 പൈസയും ഇന്‍ലന്‍ഡിന് 2.50 രൂപയും പോസ്റ്റല്‍ കവറുകള്‍ക്ക് അഞ്ചുരൂപയുമാണ് തപാല്‍ വകുപ്പ് ഈടാക്കുന്നത്.
പോസ്റ്റ് കാര്‍ഡടക്കമുള്ളവ മേല്‍വിലാസക്കാരന്‍െറ കൈയിലത്തെുമ്പോള്‍ പോസ്റ്റല്‍ വകുപ്പിന് അയച്ചയാള്‍ കൊടുത്തതിന്‍െറ ഇരട്ടിയിലേറെ ചെലവാകുന്നതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.