തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഹിന്ദുസമൂഹത്തിന്‍െറ ആവശ്യങ്ങള്‍ ന്യായമാണെന്നും ഇതേക്കുറിച്ച് വിവിധ വകുപ്പുമേധാവികളുമായി ചര്‍ച്ച നടത്തി മൂന്നാഴ്ചക്കുള്ളില്‍ ഉന്നതതല യോഗം ചേരുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായ കുമ്മനം രാജശേഖരന്‍, ഇ.എസ്. ബിജു, ഓള്‍ ഇന്ത്യ വീരശൈവമഹാസഭ ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
അതേസമയം, ഹിന്ദുസമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ പൊതുജനസമക്ഷത്തത്തെിക്കാന്‍ നടത്തുന്ന പഞ്ചദിന സത്യഗ്രഹം തുടരുമെന്ന് സംഘടനാനേതാക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ പി.ജി. ശശികല ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.