പുതിയ പഞ്ചായത്ത്റദ്ദാക്കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍

കൊച്ചി: സംസ്ഥാനത്ത് പഞ്ചായത്തുകളും നഗരസഭകളും രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ സര്‍ക്കാറിന്‍െറ അപ്പീല്‍. 69 പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാനും കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകള്‍ വിഭജിച്ച് നാല്  നഗരസഭകളുണ്ടാക്കാനുമുള്ള സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാണ് സര്‍ക്കാറിന്‍െറ ആവശ്യം.
ഭരണഘടന, പഞ്ചായത്ത്രാജ് നിയമം എന്നിവ ശരിയായി വിലയിരുത്താതെയാണ് സിംഗ്ള്‍ ബെഞ്ച് വിജ്ഞാപനം റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. പഞ്ചായത്ത് രൂപവത്കരണം ആദ്യം വില്ളേജുകള്‍ വിജ്ഞാപനം ചെയ്താകണമെന്ന നിയമം ലംഘിച്ചതായും നടപടിക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടില്ളെന്നും  വ്യക്തമാക്കിയാണ്  കോടതി സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയത്. ചെറിയ നഗരപ്രദേശങ്ങളെ വലിയ നഗരപ്രദേശമായി രൂപാന്തരപ്പെടുത്തിയശേഷം പദവിയില്‍ തരംതാഴ്ത്തല്‍ വരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കോര്‍പറേഷനുകള്‍ വിഭജിച്ച് മുനിസിപ്പാലിറ്റികളുണ്ടാക്കാനുള്ള നീക്കം റദ്ദാക്കിയ ഉത്തരവില്‍ പറഞ്ഞത്.
ചട്ടങ്ങള്‍ പാലിച്ചാണ് പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നതെന്നും അപ്പീല്‍ ഹരജിയില്‍ തീര്‍പ്പാകുന്നതുവരെ സിംഗ്ള്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.