ചരിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കൊളെജ് ചരിത്ര വിഭാഗം 'മാ തുജേ സലാം' എന്ന പേരില്‍ സ്വതന്ത്രസമര ചരിത്രവുമായി ബന്ധപ്പെട്ട പ്രദര്‍ശനം സംഘടിപ്പിച്ചു. റീജനല്‍ ആര്‍ക്കൈവ്സ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മലബാറിലെ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട പുരാരേഖകളുടെ പ്രദര്‍ശനം, പി.ആര്‍.ഡി തയ്യാറാക്കിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം, ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ സ്ത്രീ സാന്നിദ്ധ്യം എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. കൊളെജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: പാവമണി മേരി ഗ്ളാഡിസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. റീജനല്‍ ആര്‍ക്കൈവ്സ് മുന്‍ ഡയറക്ടര്‍ അബ്ദുള്‍ മജീദ്, ചരിത്രവിഭാഗം മേധാവി പ്രൊഫ: എം.സി.വസിഷ്ഠ്, പ്രൊഫ: ഗോഡ്വിന്‍ സാംരാജ്, പ്രൊഫ: ബ്യൂണ, പ്രൊഫ: ടി.ജെ.ജോസഫ്, ഡോ: ഷിനോയ് ജസിന്ത്, വിദ്യാര്‍ത്ഥികളായ, മുസ്താക്ക്, അനന്ദു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.