സപൈ്ളകോ പ്രതിസന്ധി ധനവകുപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി: വിപണി ഇടപെടലില്‍ പോരായ്മ വന്നിട്ടുണ്ടെങ്കില്‍ അതിനുകാരണം മതിയായ സാമ്പത്തിക സഹായം ലഭിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം കണ്‍സ്യൂമര്‍ഫെഡിന്‍െറ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയാണ് ധനവകുപ്പിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.  
ഭക്ഷ്യവകുപ്പും മന്ത്രി അനൂപ് ജേക്കബും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിലക്കയറ്റത്തില്‍ ഭക്ഷ്യമന്ത്രിയെയും വകുപ്പുതല ഉദ്യോഗസ്ഥരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മന്ത്രി ആവശ്യപ്പെടുന്നതനുസരിച്ച് സാമ്പത്തിക സഹായം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആഘോഷാവസരങ്ങള്‍ക്കൊപ്പം മറ്റു സമയങ്ങളിലും വിപണി ഇടപെടലിനാവശ്യമായ പിന്തുണ സപൈ്ളകോ, ഹോര്‍ട്ടികോര്‍പ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍ എജന്‍സികള്‍ക്ക് നല്‍കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന് സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്‍െറ കൃത്യമായ വിപണി ഇടപെടലിലൂടെ അരിയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
 സംസ്ഥാനത്ത് അനിയന്ത്രിതമായ വിലക്കയറ്റമില്ല, ആനുപാതിക വിലവര്‍ധന മാത്രമാണുള്ളത്. 1600 ഓണച്ചന്ത സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ 45 പഞ്ചായത്തുകളില്‍ ഓണച്ചന്ത സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.