തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അപായപ്പെടുത്താന്‍ ശ്രമം

തൃശൂര്‍: സുഖചികിത്സയില്‍ കഴിയുന്ന ഗജകേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നല്‍കാന്‍ തയാറാക്കിയ ഒൗഷധച്ചോറില്‍ ബ്ളേഡ് കഷണങ്ങള്‍ കണ്ടത്തെി. രാവിലെ പാകം ചെയ്ത ഭക്ഷണം ചൂടാറാന്‍ ഇളക്കുന്നതിനിടെ ഒന്നാം പാപ്പാന്‍ ഷിബുവാണ് ബ്ളേഡ് കഷണങ്ങള്‍ കണ്ടത്.  
ബ്ളേഡ് കഷണങ്ങള്‍ അശ്രദ്ധ മൂലം ഉള്‍പ്പെട്ടതായിരിക്കാം എന്ന് കരുതിയെങ്കിലും സംശയം തീരാത്തതിനാല്‍ മറ്റുള്ളവരെ കൂട്ടി ഭക്ഷണം നന്നായി ഇളക്കിയപ്പോഴാണ് കൂടുതല്‍ ബ്ളേഡുകഷണങ്ങള്‍ കണ്ടത്തെിയത്.

ഒൗഷധക്കൂട്ടുകള്‍ ചേര്‍ത്തുള്ള എട്ട് കിലോയോളം ഭക്ഷണമാണ് നല്‍കുന്നത്.  വെള്ളിയാഴ്ച വൈകീട്ടോടെയാണ് ചോറില്‍ ബ്ളേഡ് കഷണങ്ങള്‍ കണ്ടത്. ബ്ളേഡ് കഷണം ആനയുടെ വയറ്റിലത്തെിയാല്‍ മരണം സംഭവിക്കുമെന്ന് പരിശോധനക്കത്തെിയ വെറ്ററിനറി സര്‍വകലാശാലായിലെ ഡോ. ടി.എസ്. രാജീവ് പറഞ്ഞു. ഭക്ഷണത്തില്‍ ബ്ളേഡ് പൊട്ടിച്ചിട്ട് ആനയെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്ന സംശയത്തിലാണ് ദേവസ്വം അധികൃതര്‍. ഇതു സംബന്ധിച്ച് അവര്‍ പേരാമംഗലം പൊലീസിന് പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.