കാഞ്ഞങ്ങാട്: തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് 70 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിലായി. തിരുപ്പതി ക്ഷേത്രത്തിലെ മുന്‍ മാനേജര്‍ കാഞ്ഞങ്ങാട് മൂന്നാംമൈല്‍ സ്വദേശി സുധാകര്‍ പൈ (63)യെയാണ് കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസിന്‍െറ സഹായത്തോടെ ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുപ്പതി ക്ഷേത്രത്തിന്‍െറ അധികാരത്തെ ചൊല്ലി മഠാധിപതികളായിരുന്ന സുധീന്ദ്ര റാവുവും രാഘവേന്ദ്ര റാവുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ കേസില്‍ ഇപ്പോള്‍ സുധീന്ദ്ര റാവുവിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ക്ഷേത്രത്തിന്‍െറ എട്ടു വര്‍ഷത്തെ വരുമാന കണക്കില്‍ തട്ടിപ്പ് നടന്നതായി സുധീന്ദ്ര റാവു ആന്ധ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാഘവേന്ദ്രറാവു ക്ഷേത്രചുമതല നടത്തിയ എട്ടുവര്‍ഷത്തോളം ക്ഷേത്രത്തിലെ 70 കോടിയോളം രൂപ ബാങ്കിലടച്ചില്ളെന്നാണ് പരാതി.
ഈ പരാതിയെ തുടര്‍ന്നാണ് സുധാകര്‍ പൈയെ അറസ്റ്റ് ചെയ്തത്. സുധാകരന്‍ പൈയെ അടുത്ത ദിവസം തന്നെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പണം താന്‍ രാഘവേന്ദ്ര റാവുവിനെ ഏല്‍പിച്ചിരുന്നുവെന്ന് സുധാകര്‍ പൈ പൊലീസില്‍ മൊഴി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.