കൊല്ലം: സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗത്തെ ഒരു രാഷ്ട്രീയപാര്‍ട്ടിയും നിയന്ത്രിക്കാന്‍ വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിരട്ടി കാര്യം നേടാമെന്ന് കരുതുന്ന രാഷ്ട്രീയ നേതാക്കള്‍ ആ കലം വാങ്ങിവെക്കുന്നതാകും നല്ലത്. എസ്.എന്‍.ഡി.പി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പോഷകസംഘടനയല്ളെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുകാര്‍ക്കും ബി.ജെ.പികാര്‍ക്കും ഭൂരിപക്ഷമുള്ള എന്‍.എസ്.എസിനെ താലോലിക്കുന്ന സി.പി.എം അവരുടെ മഹത്വം പറഞ്ഞ് തങ്ങളെ അവഗണിക്കുകയാണ്. ബി.ജെ.പിക്ക് മാത്രമല്ല വര്‍ഗീയതയുള്ളത്. സി.പി.എമ്മിനും വര്‍ഗീയതയുണ്ട്. പിന്നാക്ക സംരക്ഷണം പറയുന്ന സി.പി.എമ്മിന്‍െറ പൊള്ളത്തരം തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്നവരോട് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ മടിക്കാറില്ല. അതിനുവേണ്ടിയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടതെന്നും എസ്.എന്‍.ഡി.പി വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.