മോദി വിരുദ്ധ ലേഖനം: കോളജ് മാഗസിന്‍ തടഞ്ഞു

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ലേഖനത്തിന്‍െറ പേരില്‍ തൃശൂരില്‍ വീണ്ടും കോളജ് മാഗസിന്‍ വിവാദം. മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി യൂനിയന്‍െറ അച്ചടി പൂര്‍ത്തിയായ ‘പുറംമോടി’ എന്ന മാഗസിനാണ് പ്രസില്‍ തടഞ്ഞുവെച്ചിരിക്കുന്നത്. മോദിയെ ക്രിമിനലുകളുടെ പട്ടികയില്‍പെടുത്തി ഗൂഗ്ള്‍ പ്രസിദ്ധീകരിച്ച ചിത്രം ഉള്‍പ്പെടുന്ന ലേഖനം ഉണ്ടെന്നതാണ് മാഗസിന്‍െറ മുന്നൂറോളം കോപ്പികള്‍ തടഞ്ഞുവെക്കാന്‍ കാരണം.
കുന്നംകുളം പോളിടെക്നിക്കിലും ശ്രീകൃഷ്ണ കോളജിലും മോദി വിമര്‍ശത്തിന്‍െറ പേരില്‍ മാഗസിനുകള്‍ വിവാദമായിരുന്നു. ഈ സംഭവങ്ങളില്‍ എസ്.എഫ്.ഐയുടെ വിശദീകരണവും സാംസ്കാരിക ഫാഷിസത്തിനെതിരായ ലേഖനവും ‘പുറംമോടി’യിലുണ്ട്.  കെ.ഇ.എന്‍, പ്രഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ തുടങ്ങിയ ഇടത് സാംസ്കാരിക പ്രവര്‍ത്തകരുടെ  പ്രതികരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലേഖനം. ‘ടോപ് ടെന്‍ ക്രിമിനല്‍സ്’ എന്ന് ഗൂഗ്ളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം ലഭിക്കുന്നത് മോദിയുടെ ചിത്രമാണെന്ന് കാണിച്ച് അതിന്‍െറ സ്ക്രീന്‍ പകര്‍പ്പും ചേര്‍ത്തിരിക്കുന്നു. മാഗസിന്‍ സീഡിയിലാക്കി കഴിഞ്ഞ മാസം 30ന് പ്രസിലത്തെിച്ചു. ഈ മാസം മൂന്നിന് അച്ചടിച്ച് നല്‍കാമെന്ന കരാറില്‍ അഡ്വാന്‍സും നല്‍കി. മാഗസിന്‍ വാങ്ങാന്‍ യൂനിയന്‍ പ്രതിനിധികള്‍ എത്തിയപ്പോഴാണ് നല്‍കാനാവില്ളെന്ന് പ്രസുകാര്‍ അറിയിച്ചത്. തര്‍ക്കമായതോടെ പകര്‍പ്പെടുത്താണ് പ്രകാശനം ചെയ്തത്. എസ്.എഫ്.ഐയുടെ കീഴിലുള്ള യൂനിയന്‍ പ്രസുകാര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
അച്ചടിച്ച ശേഷമാണ് മാഗസിനിലെ ചിത്രം കണ്ടതെന്നാണ് പ്രസ് അധികൃതരുടെ വിശദീകരണം. പ്രധാനമന്ത്രിക്ക് എതിരായ ലേഖനം രാഷ്ട്രീയ എതിര്‍പ്പിനും നിയമ നടപടികള്‍ക്കും കാരണമാകുമെന്ന് കരുതിയാണ് തടഞ്ഞുവെച്ചതെന്നും അവര്‍ പറയുന്നു. വിവാദ ലേഖനത്തിന്‍െറ പേരില്‍ കോളജ് അധികൃതര്‍ മാഗസിന്‍ അച്ചടിക്ക് സഹായം നല്‍കിയില്ല. ഇതുമൂലമാണ് കഴിഞ്ഞ വര്‍ഷം തയാറാക്കിയ മാഗസിന്‍െറ പ്രകാശനം നീണ്ടത്. മോദി വിരുദ്ധ ഭാഗം നീക്കാതെ ഫണ്ട് നല്‍കില്ളെന്നായിരുന്നു കോളജ് അധികൃതരുടെ നിലപാട്.
അതേസമയം, മാഗസിന്‍ തയാറാക്കിയത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ അറിവോടെയല്ളെന്ന് പ്രസിഡന്‍റ് കെ.എസ്. സെന്തില്‍കുമാര്‍ പറഞ്ഞു. കോളജ് മാഗസിന്‍ ഇറക്കുന്നതിന്‍െറ രീതികള്‍ പാലിച്ചിട്ടില്ളെന്നാണ് അറിയുന്നത്. വിഷയം സംഘടനാതലത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.