തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വെള്ളിയാഴ്ച പരിഗണിക്കും. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടും കേസ് ഡയറിയും മറ്റ് രേഖകളുമാണ് കോടതി പരിഗണിക്കുന്നത്.
ബാര്‍ ഉടമകളില്‍നിന്ന് കെ.എം. മാണി കോഴ വാങ്ങിയതിന് തെളിവില്ളെന്നാണ് എസ്.പി ആര്‍. സുകേശന്‍ വിജിലന്‍സ് പ്രത്യേക കോടതിയെ അറിയിച്ചിട്ടുള്ളത്. കെ.എം. മാണിയുടെ പാലായിലെ വീട്ടില്‍ ബാര്‍ ഉടമകള്‍ പണവുമായി പോയതായി കണ്ടത്തെിയിട്ടുണ്ടെങ്കിലും പണം കൈമാറിയതിന് തെളിവില്ളെന്നാണ് അന്വേഷണസംഘത്തിന്‍െറ നിലപാട്. ഒൗദ്യോഗികവസതിയില്‍ വെച്ച് പണം കൈമാറുന്നത് കണ്ടെന്ന ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി പൂര്‍ണമായും വിശ്വാസയോഗ്യവുമല്ല. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പ്രത്യേക കോടതിയെ സമീപിച്ചത്. എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പ്രധാന സാക്ഷി ബിജു രമേശിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഇരുവര്‍ക്കും പറയാനുള്ളത് കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
ഇതിനുപുറമെ, കേസ് ഡയറി ഉള്‍പ്പെടെ മുഴുവന്‍ രേഖകളും കോടതി വിളിച്ചുവരുത്തി. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ ചെയ്യുന്ന എസ്.പിയുടെ വസ്തുതാ വിവര റിപ്പോര്‍ട്ടും കേസ് അവസാനിപ്പിക്കണമെന്ന ഡയറക്ടറുടെ ഉത്തരവും ലീഗല്‍ അഡൈ്വസറുടെ നിയമോപദേശവും കോടതിയുടെ പരിശോധനക്ക് വിധേയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.