സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആദ്യം; കായികമേള നവംബറില്‍

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആദ്യം നടത്താന്‍ മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. എറണാകുളമാണ് വേദി.
കായികമേള നവംബര്‍ ആദ്യം മലപ്പുറത്ത് നടക്കും. ശാസ്ത്രമേള നവംബര്‍ ആദ്യം കൊല്ലത്താകും നടത്തുക. സ്പെഷല്‍ കലോത്സവം ഇക്കുറി പത്തനംതിട്ടയിലാകും. അധ്യാപകദിനാഘോഷത്തിന് കാഞ്ഞങ്ങാട് വേദിയാകും.
മേളകളുടെ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളുടെ ചുമതല അധ്യാപക സംഘടനകള്‍ക്ക് നല്‍കാനും ധാരണയായി. കലോത്സവത്തിന്‍െറ പ്രോഗ്രാം കമ്മിറ്റി ഇക്കുറി കെ.എസ്.ടി.എക്ക് നല്‍കി. ഭക്ഷണം കെ.പി.എസ്.ടി.യുവിനും അക്കമഡേഷന്‍ കെ.എസ്.ടി.യുവിനും പ്രചാരണം എ.കെ.എസ്.ടി.യുവിനും രജിസ്¤്രടഷന്‍ എച്ച്.എസ്.എസ്.ടി.എക്കും സ്റ്റേജും പന്തലും ജി.എസ്.ടി.യുവിനും ഗതാഗതം കെ.എച്ച്.എസ്.ടി.യുവിനും റിസപ്ഷന്‍ കെ.എ.ടി.എഫിനുമാണ് നല്‍കിയത്.
ശാസ്ത്രമേളയുടെ പ്രോഗ്രാം കമ്മിറ്റി കെ.എസ്.ടി.എക്കാണ്. റിസപ്ഷന്‍ കെ.എസ്.ടി.യുവിനും അക്കമഡേഷന്‍ കെ.പി.എസ്.ടി.യുവിനും ഭക്ഷണം ജി.എസ്.ടി.യുവിനും പബ്ളിസിറ്റി കെ.എച്ച്.എസ്.ടി.എക്കും ലൈറ്റ് ആന്‍ഡ് സൗണ്ട് കെ.എച്ച്.എസ്.ടി.യുവിനുമായിരിക്കും. കായികമേളയുടെ പ്രോഗ്രാം കമ്മിറ്റി കെ.എസ്.ടി.യുവിനാണ്. രജിസ്ട്രേഷന്‍ എ.കെ.എസ്.ടി.യു, അക്കമഡേഷന്‍ കെ.എച്ച്.എസ്.ടി.യു, ഭക്ഷണം കെ.എസ്.ടി.എ, ലൈറ്റ് ആന്‍ഡ് സൗണ്ട് കെ.പി.എസ്.ടി.യു, സ്റ്റേജ് ജി.എസ്.ടി.യു എന്നിവക്കാണ്.
മുന്‍വര്‍ഷം മേളകള്‍ നടത്തിയതിന് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത് പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.